UAE's Sheikh Mohammed Extends Support To Flood Hit Kerala, Oman Dispatches Flight With Aidദുരന്ത മുഖത്ത് പകച്ച് നിന്നവരെ സഹായിക്കാന്‍ നാം മുന്നിട്ടിറങ്ങണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തുമിന്റെ ട്വീറ്റ് സന്ദേശം സോഷ്യല്‍ മീഡിയകള്‍ വഴി ഏറെ പ്രചരിക്കപ്പെടുകയാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലോക നേതാക്കളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ശൈഖ് മുഹമ്മദിന്റെ കേരളത്തിന് വേണ്ടിയുള്ള ട്വീറ്റ് അറബിക്, മലയാളം, ഇഗ്ലീഷ് ഭാഷകളിലായാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിട്ടുള്ളത്.